Dear Students
നാലു ചുവരും ആയിരത്തിലേറെ ബുക്കുകളുമുള്ള ഈ ചെറിയ ലൈബ്രറിയിൽ ഞാൻ വെറുതെ ഒറ്റക്കായ പോലെ നിങ്ങളുടെ സുന്ദരമായ പുഞ്ചിരികളുടെ നഷ്ട്ടം.....
പൊട്ടിച്ചിരിച്ച് മറിഞ്ഞ നമ്മുടെ രസ്സകരമായ തമാശകളുടെ നഷ്ട്ടം........
അത്
ഇത്രഎക്കെ പൊല്ലാപ്പ് ഉണ്ടാക്കുമെന്ന് കരുതിയില്ല !!
ഒരു ആർക്കിടെക്റ്റിന്റെ എല്ലാ മരിയാതകളും കടന്ന് നിങ്ങളുടെ ബുക്കുകളും ജനാലയും ബഹളം വെച്ചു തുടങ്ങി
ഇടക്ക് എക്കെ എത്തിനോക്കാറുള്ള നിങ്ങളെ കുറിച്ചാണ് ഇവിടെല്ലാരുടെയും പറച്ചിൽ
നിങ്ങളിലെ മാനുഷികതയില്ലാതെ അതിന്റെ നിഷ്കളങ്കമായ ആർപ്പുവിളികളില്ലാതെ
ആ ശല്യമേതുമില്ലാതെ ഞങ്ങക്ക് ഒരു ദിവസം പോലും നീട്ടി മുഴുവിപ്പിക്കുവാൻ ഒക്കാതാവുന്ന പോലെ
വെക്കേഷന്, ഒരിക്കൽ ഇവിടെ വരും എന്നും ഞങ്ങളോട്, പ്രത്യേകിച്ച് ഇവിടെന്നും അലമുറയിടുന്ന ഹിന്ദു, ബുന്ദിസ്റ്റ് ആർക്കിടെക്ക്റ്റ് പുസ്തകങ്ങളോട് സംസാരിക്കും എന്നും....
നമ്മളിൽ ഇന്നും നിലനിൽക്കുന്ന മതേതര ജനാധിപത്യ സമീപനങ്ങൾ സംരക്ഷിക്കും എന്നും കരുതുന്നു
കത്ത് കിട്ടുന്ന മുറക്ക് എല്ലാരും എത്തും എന്ന പ്രതീക്ഷയോടെ
ലൈബ്രേറിയൻ