ഹരിയും നെഹമിയും അധീനയുമെല്ലാം ലൈബ്രറിയിലേക്ക് വരുന്നത് ഷെൽഫിലെ എണ്ണം പറഞ്ഞ തലമൂത്ത ആർക്കിടെക്റ്റുകൾ വരെ നോക്കി ഇരിക്കും അവരെന്നല്ല ബിആർക്കിലെ ഒട്ടുമിക്ക പിള്ളേരിൽ ആര് വന്നാലും ലൈബ്രറിയുടെ മട്ടും ഭാവവും മാറും
പത്രം പാതിരാത്രിയിൽ എന്ന പോലെ താളുകൾ മടക്കി ഉറങ്ങും ഷെൽഫുകൾ ബഹളം വയ്ക്കും, ഒന്നും മിണ്ടാത്ത ചുവരുകളും ബുക്കുകളും ആ പിള്ളേര് ഒരുമിച്ച് ചെന്ന് ഇളക്കി മറിക്കും എന്നിട്ട് കൂട്ടം കൂട്ടമായി പൊട്ടി ചിരിക്കും അലസത വിട്ടു മാറാതെ ജനാലയുടെ കോണിൽ തൂണ് ചാരി നിന്ന് സ്വപ്നങ്ങൾ കാണും
തീരാത്ത മോഡലുകളേക്കുറിച്ച്.....!! കിട്ടാത്ത സെമസ്റ്റർ ബ്രെയിക്കുകളെ കുറിച്ച് ....
തമ്മിൽ ചരടുകൾ ഇല്ലാത്ത പട്ടങ്ങൾ പോലെ അതിർ വരമ്പുകൾ ഇല്ലാത്ത ആ ആകാശത്തിന്റെ ചുവട്ടിൽ ലൈബ്രറിയിൽ അങ്ങ് ഇങ്ങ് അലഞ്ഞ് നടക്കും
എന്നിട്ട് എന്നിട്ട് ....
ഞങ്ങൾ ഒരുമിച്ച് ഓർമ്മകളുടെ കഥ പറയും ....
No comments:
Post a Comment